ലോകത്തില്‍ ആദ്യമായി കോവിഡ് വാക്സിന്‍ പുറത്തിറക്കാന്‍ തയ്യാറെടുത്ത് റഷ്യ

single-img
29 July 2020

ലോകമാകെ കോവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ആശ്വാസമായി ഒരു വാര്‍ത്ത. ഇതാ വൈറസ് വ്യാപനത്തിനെതിരെ ലോകത്ത് ആദ്യമായി വാക്സിന്‍ റഷ്യ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഈ വരുന്ന ഓഗസ്റ്റ് പത്താം തിയതി പുറത്തിറക്കിയേക്കുമെന്ന് വിവരം. റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ജമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും ചേര്‍ന്നാണ് നിലവിലെ വാക്സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പരീക്ഷണം പൂര്‍ത്തിയായ ഈ വാക്സിന്‍ പൊതുജനങ്ങളില്‍ പ്രയോഗിക്കാനുള്ള അനുമതി അധികാരികള്‍ മൂന്നു മുതല്‍ ഏഴ് വരെ ദിവസങ്ങള്‍ക്കുള്ളില്‍ കൊടുക്കുമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ വാക്സിന്‍ പുറത്തിറങ്ങുന്നത് സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വാക്സിന്‍ വികസനവുമായി ബന്ധമുള്ള ഒരാളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍മാത്രമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റഷ്യന്‍ വാക്സിന്‍ ഓഗസ്റ്റ് 15, 16 തിയ്യതികളിലെപ്പോഴെങ്കിലും പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍‍സിയായ ആര്‍ഐഎ നോവോസ്തി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.