ഒന്നിലധികം വിമാനത്താവളങ്ങളിലൂടെയും തുറമുഖം വഴിയും സ്വര്‍ണക്കടത്ത് നടന്നു; എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ട് പുറത്ത്

single-img
28 July 2020

രാജ്യത്തെ ഒന്നിലധികം വിമാനത്താവളങ്ങള്‍ വഴിയും തുറമുഖം വഴിയും സ്വര്‍ണക്കടത്ത് നടത്തിയതായി എന്‍ഐഎ അന്വേഷണത്തിൽ കണ്ടെത്തി. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഈ വിവരം പറഞ്ഞിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളേയും ചോദ്യം ചെയ്യണമെന്നും എന്‍ഐഎ ആവശ്യപ്പെടുന്നു. അതേപോലെ തന്നെ ഇപ്പോൾ കസ്റ്റഡിയിലുള്ള കെ ടി റമീസിന് തീവ്രവാദബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. നിലവിൽ റമീസിനെ എന്‍ഐഎ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

കേരളാ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായി രണ്ടാം ദിവസവും 10 മണിക്കൂറിലേറെ ഇന്നും എൻഐഎ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഒമ്പതര മണിക്കൂറോളം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.