കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം കെ എസ് ആര്‍ ടി സി

single-img
27 July 2020

കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ദക്ഷിണ കന്നഡ സര്‍ക്കാര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയ ജൂലൈ 30 31 തീയ്യതികളില്‍ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് നിന്നും തലപ്പാടി വരെ കെ എസ് ആര്‍ ടി സി ബസ് ഒരുക്കിയിട്ടുണ്ടെന്ന് കാസർകോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിലാണ് തിരുമാനം. ആഗസ്റ്റ് ഒന്നിനും വിദ്യാര്‍ഥികള്‍ക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ വാഹന സൗകര്യം ഒരുക്കിയാല്‍ അന്നും ജില്ലാ ഭരണകൂടം കെ എസ് ആര്‍ ടി സൗകര്യം ഏര്‍പ്പെടുത്തും. പരീക്ഷ എഴുതി തിരികെ എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.

വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പരീക്ഷകേന്ദ്രങ്ങളിലേക്ക് പോകാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മടങ്ങിയെത്തുന്ന രക്ഷിതാക്കളും നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. സ്വകാര്യ വാഹനങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.