രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നാല്‍ അത് വലിയ അനീതി: കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

single-img
27 July 2020

ഓഗസ്റ്റില്‍ അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിനുള്ള ഭൂമി പൂജാ ചടങ്ങിന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിലെ ക്ഷണിച്ചില്ലെങ്കില്‍ വലിയ അനീതിയാകുമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.

‘മര്യാദക്കാരനായ രാമന്‍ എല്ലാവരേയും ബഹുമാനിച്ചിരുന്നു. ഇവിടെ അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപനചടങ്ങ് എല്ലാവരേയും ആനന്ദിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു ചടങ്ങിന് കാരണമായ മഹത്തരമായ വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നാല്‍ അത് വലിയ അനീതിയായിരിക്കുമെന്ന് ഞാന്‍ സംഘാടകരോട് പറയുകയാണ്’- ചൗധരി സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ എഴുതി.

കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും രംഗത്തെത്തിയിരുന്നു.