ഒരു മുൻഗണനയുമില്ല, ആരോഗ്യ സ്ഥിതി മാത്രം നോക്കും: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നതിന് ആരോഗ്യം മാത്രം മുൻഗണന

single-img
26 July 2020

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​ത്രം നോ​ക്കിയാണ് ഹജ്ജ് തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ത്ഥാ​ട​കാ​രി​ൽ 70 ശ​ത​മാ​നം പേ​രും വി​ദേ​ശി​ക​ളെ​ന്ന് റി​പ്പോ​ർ​ട്ട്. മ​റ്റ് മു​ൻ​ഗ​ണ​ന​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ​യാ​ണ് വി​ദേ​ശി​ക​ളെ ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഹ​ജ്ജ്- ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ​യോ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ​യോ മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യോ ഹ​ജ്ജി​നാ​യി ഈ ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല. ഇ​ത്ത​വ​ണ ഹ​ജ്ജി​ന് ആ​ർ​ക്കും പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണി​ത്.

സൗ​ദി​യി​ലു​ള്ള വി​ദേ​ശി​ക​ളി​ൽ നി​ന്നും സ്വ​ദേ​ശി​ക​ളി​ൽ നി​ന്നു​മാ​യി പ​തി​നാ​യി​രം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് അ​വ​സ​ര​മെ​ന്ന് ഹ​ജ്ജ് മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​രോ​ഗ്യ വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ന​ട​ക്കു​ക. തീ​ർ​ത്ഥാ​ട​ക​രു​ടെ​യും അ​വ​ർ​ക്ക് സേ​വ​നം ന​ല്കു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ​ക്കാ​ണ് മു​ഴു​വ​ൻ വ​കു​പ്പു​ക​ളും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.