സ്വർണക്കള്ളക്കടത്തിനു പിന്നിൽ ‘ആനിക്കാട് ബ്രദേഴ്സ്’: അന്വേഷണം കൂടുതൽപേരിലേക്ക്

single-img
25 July 2020

സ്വർണക്കള്ളക്കടത്തിനു പിന്നിൽ ഇപ്പോൾ ദുബായിലുള്ള, ‘ആനിക്കാട് ബ്രദേഴ്സ്’ എന്നറിയപ്പെടുന്ന രണ്ടുപേർ നിരീക്ഷണത്തിൽ. ജലാൽ മുഹമ്മദും അന്വേഷണത്തിലുള്ള റബിൻസും കൂടാതെ മൂവാറ്റുപുഴ സ്വദേശികളായ ഇവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സൂചനകളെന്ന് മേനാരമ റിപ്പോർട്ടു ചെയ്യുന്നു. 

സ്വർണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടും ആനിക്കാട് ബ്രദേഴ്സ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഈ കേസിൽ മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളിൽ അന്വേഷണ ഏജൻസികൾ പലവട്ടം പരിശോധനകൾ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിൻസും ജലാലുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 

ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചത് ‘ആനിക്കാട് ബ്രദേഴ്സാ’ണ് എന്നാണ് അനവേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുള്ളത്. പെരുമറ്റം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിലെ എട്ടു പേരാണ് അന്ന് അറസ്റ്റിലായത്. അന്വേഷണഘട്ടത്തിൽ ആനിക്കാട് ബ്രദേഴ്സാണു റബിൻസിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാൻ സഹായിച്ചത്. വിദേശത്തേക്കു കടന്നതിനാൽ ഇരുവരും കേസിൽ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു. 

ജലാലും റബിൻസും കുറഞ്ഞ കാലം കൊണ്ട് വലിയ തോതിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 2015 ലെ നെടുമ്പാശേരി സ്വർണക്കള്ളക്കടത്തു കേസിൽ അറസ്റ്റിലായവർ പുറത്തിറങ്ങി കേരളത്തിൽ സജീവമായപ്പോൾ, ജലാലിന്റെയും റബിൻസിന്റെയും ‘ആനിക്കാട് ബ്രദേഴ്സി’ന്റെയും നിയന്ത്രണത്തിലായി ഗൾഫിലെ സ്വർണക്കടത്തെന്നുമാണ് വിവരങ്ങൾ.