പാകിസ്താനിലും ടിക് ടോക് നിരോധനം നടപ്പാകുന്നു

single-img
22 July 2020

ഇ​ന്ത്യ​ക്കും അ​മേ​രി​ക്ക​യ്ക്കും പി​ന്നാ​ലെ പാ​കി​സ്താ​നും ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു​. ഇ​ത് സം​ബ​ന്ധി​ച്ച് ടി​ക് ടോ​കി​ന് പാ​ക് ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ന്നാ​ണ് പുറത്തു വരുന്ന വി​വ​രം. എന്നാ​ൽ, രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ ഭാഗമായല്ല നീ​ക്കം. അ​ശ്ലീ​ല​വും സ​ദാ​ചാ​ര​വി​രു​ദ്ധ​വു​മാ​യ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ക്കു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ടി​ക് ടോ​കി​നെ പാകിസ്താൻ നിരോധിക്കാനൊരുങ്ങുന്നത്. 

ചൈ​നീ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗെ​യി​മിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ പബ്ജി​ക്കും സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​വ് സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ബി​ഗോ​ക്കും പാ​കി​സ്താൻൻ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തിയിരുന്നു. 

സ​ദാ​ചാ​ര​വി​രു​ദ്ധ​വും അ​ശ്ലീ​ല​വു​മാ​യ വി​വ​ര​ങ്ങ​ൾ ബി​ഗോ​യി​ലൂ​ടെ​യും ടി​ക് ടോ​കി​ലൂ​ടെ​യും പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നോ​ട​കം നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പാ​ക് ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഇതിൻ്റെ ഭാഗമായാണ് ടിക് ടോകിനെതിരെ പാക് ഭരണകൂടം നടപടി കെെക്കൊള്ളുന്നത്. 

പൊ​തു​സ​മൂ​ഹ​ത്തി​ലും പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളി​ലും ഈ ​ആ​പ്പു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ തെ​റ്റാ​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കുമെന്നാണ് പാകിസ്താൻ സർക്കാരിൻ്റെ വാദം.