സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

single-img
22 July 2020

സം​സ്ഥാ​ന​ത്ത് മൂ​ന്ന് കോ​വി​ഡ് മ​ര​ണം കൂ​ടി. കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ർ സ്വ​ദേ​ശി​നി ഖൈ​റു​ന്നീ​സ (48), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കോ​യ (57), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി റ​ഹി​യാ​ന​ത്ത് (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 48 ആ​യി.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് ഖൈ​റു​ന്നു​സ ആ​ദ്യം ചി​കി​ത്സ​തേ​ടി​യ​ത്. അ​ണ​ങ്കൂ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ക്ത​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​വാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ക​ടു​ത്ത ന്യൂ​മോ​ണി​യ ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റ​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. അതേസമയം ഖൈ​റു​ന്നു​സ​യു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ്‌​രോ​ഗ​ത്തി​ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു കോ​യ. കാ​ര്യ​മാ​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല..

ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി​നി റ​ഹി​യാ​ന​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മ​ര​ണ ശേ​ഷം ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബ​ന്ധു​ക്ക​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ മ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.