സ്വർണ്ണം കടത്തിക്കൊണ്ടു വന്ന ന​യ​ത​ന്ത്ര​ബാ​ഗ് വാ​ങ്ങാ​ന്‍ പോ​യ വാ​ഹ​ന​ത്തി​ല്‍ ജ​യ​ഘോ​ഷും: അറിഞ്ഞിരുന്നില്ലെന്ന് വാദം

single-img
20 July 2020

യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ ഗ​ൺ​മാ​ൻ ജ​യ​ഘോ​ഷിൽ നിന്നും സ്വർണ്ണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​കയാണ് ജയഘോഷ്. ജ​യ​ഘോ​ഷി​ന്‍റെ സു​ഹൃ​ത്തും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലെ​യ്സ​ൺ ഓ​ഫീ​സ​റു​മാ​യ നാ​ഗ​രാ​ജു​വി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും എ​ൻ​എ​ഐ സം​ഘം അ​ന്വേ​ഷി​ച്ച​റി​ഞ്ഞു.

സ്വർണ്ണം കടത്തിക്കൊണ്ടു വന്ന ന​യ​ത​ന്ത്ര​ബാ​ഗ് വാ​ങ്ങാ​ന്‍ പോ​യ വാ​ഹ​ന​ത്തി​ല്‍ ജ​യ​ഘോ​ഷും ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​വ​ര​ശേ​ഷ​ഖ​ര​ണ​ത്തി​ൽ തെ​ളി​ഞ്ഞു. സ​രി​ത്തി​നൊ​പ്പ​മാ​യി​രു​ന്നു കോ​ണ്‍​സു​ലേ​റ്റ് വാ​ഹ​ന​ത്തി​ല്‍ പോ​യ​ത്. ബാ​ഗി​ല്‍ സ്വ​ര്‍​ണം എ​ന്ന് അ​റി​ഞ്ഞ​തു മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യെ​ന്നും ജ​യ​ഘോ​ഷ് എ​ൻ​ഐ​എ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി.

ആ​ശു​പ​ത്രി വി​ട്ട​ശേ​ഷം ജ​യ​ഘോ​ഷി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. അ​തേ​സ​മ​യം അ​റ്റാ​ഷെ​യു​ടെ ഫ്ളാ​റ്റി​ലെ സെ​ക്യൂ​രി​റ്റി​യി​ൽ നി​ന്നും എ​ൻ​ഐ​എ സം​ഘം ആ​രാ​യു​ക​യും സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​ർ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.