കോവിഡ് വ്യാപന ഭീതി; ഷിന്‍ജിയാങ് പ്രവിശ്യയില്‍ പരിശോധന സൗജന്യമാക്കി ചൈന

single-img
19 July 2020

ചൈനയില്‍ കോവിഡ് വൈറസിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നതായി സൂചന. ഇതിനെ തുടർന്നുള്ള രോഗ വ്യാപന ഭയത്താൽ ഷിന്‍ജിയാങ് പ്രവിശ്യയില്‍ അധികൃതർ കോവിഡ് പരിശോധ സൗജന്യമാക്കി. മുൻകരുതൽ എന്ന നിലയിൽ പ്രവിശ്യയില്‍ മാളുകളും ഹോട്ടലുകളും അടയ്ക്കുകയുംപാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ജനങ്ങൾ തമ്മിലുള്ള പ്രാദേശിക സമ്പര്‍ക്കത്തെ തുടര്‍ന്ന് ഉറുംഖി നഗരത്തില്‍ 13 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രണ്ട് ഘട്ടമായി പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. നിലവിൽ നഗരത്തില്‍ 30 കേസുകളും 41 ലക്ഷണങ്ങളില്ലാത്ത രോഗവാഹകരുമുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുമായും സംശയിക്കപ്പെടുന്നവരുമായും സമ്പര്‍ക്കത്തിലുള്ളവരെയാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുക. അടുത്തതായി ഇതിന്റെ രണ്ടാം ഘട്ടത്തില്‍ മറ്റ് പാര്‍പ്പിട സമുച്ചയങ്ങളിലെ താമസക്കാര്‍, സര്‍ക്കാര്‍, സിവില്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍ക്കും പരിശോധന നടത്താനാണ് തീരുമാനം.