കോയമ്പത്തൂരില്‍ മൂന്ന് ക്ഷേത്രങ്ങളുടെ നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം

single-img
18 July 2020

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ക്ഷേത്രങ്ങളുടെ നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം . കോയമ്പത്തൂർ വിനായക ക്ഷേത്രം, സെൽവ വിനായകർ ക്ഷേത്രം, മക്കൾഅമ്മൻ ക്ഷേത്രം എന്നീ മൂന്ന് ക്ഷേത്രങ്ങളുടെ പ്രധാന കവാടത്തിന്ന് മുന്നിൽ അജ്ഞാതർ ടയർ കത്തിച്ചു.

ഈ ക്ഷേത്രങ്ങളിലെ ബോർഡും ബൾബും നശിപ്പിക്കപ്പെട്ടു. ഇന്നലെ പെരിയാറിൻ്റെ പ്രതിമയിൽ കാവി പെയിൻ്റ് ഒഴിച്ചതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ബിജെപി, ഹിന്ദു മുന്നണി, വിഎച്ച്പി പ്രവർത്തകർ സ്ഥലത്തെത്തി നിലവില്‍ പ്രതിഷേധിക്കുകയാണ്.