കൊവിഡ് കാലത്തിലെ ലോകത്തെ മികച്ച 50 ചിന്തകര്‍; വോട്ടെടുപ്പിനായി ലണ്ടനില്‍ നിന്നുള്ള മാഗസിന്റെ പട്ടികയില്‍ ഇടം നേടി സംസ്ഥാന ആരോഗ്യ മന്ത്രി

single-img
18 July 2020

കൊവിഡ് 19 വൈറസ് ലോകമാകെ ഭീതി വിതയ്ക്കവേ ഈ കാലത്തിലെ മികച്ച 50 ചിന്തകരേ കണ്ടെത്താനുള്ള പട്ടികയില്‍ വോട്ടെടുപ്പിനായി ഇടം നേടിആരോഗ്യ മന്ത്രി കെ കെ ശൈലജ. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് സംസ്ഥാന ആരോഗ്യമന്ത്രിയുടെ പേരും വന്നിട്ടുള്ളത്.

കേരളത്തില്‍ നിപ്പാ വൈറസ് ഭീതി പരത്തിയപ്പോഴും, നിലവില്‍ കൊവിഡ് കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ചപ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നാം കടന്നുപോകുന്ന സമയത്തെ വീണ്ടും രൂപപ്പെടുത്താന്‍ സഹായിച്ച ശാസ്ത്രജ്ഞന്മാരെ, തത്വചിന്തകരെ, എഴുത്തുകാരെ പ്രോസ്‌പെക്ട് അഭിവാദ്യം ചെയ്യുന്നു, ഞങ്ങളുടെ മത്സരത്തിലെ 2020 ലെ വിജയെ കണ്ടെത്താന്‍ സഹായിക്കുക എന്ന കുറിപ്പോടെയാണ് 50 പേരുടെ പേര് പ്രോസ്‌പെക്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വായനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരവും മാഗസിന്‍ നല്‍കിയിട്ടുണ്ട്.ഈ മാഗസിന്‍ പുറത്തിറക്കിയ 50 പേരുടെ പട്ടികയില്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍, ഫ്രഞ്ച്- അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധയായ എസ്തര്‍ ഡഫ്‌ളോ, യുഎസ് നടിയും സംവിധായകയുമായ ഗെര്‍വിക് എന്നിവരുടെ പേരുകളും ഇടംപിടിച്ചിട്ടുന്ദ്.

”കോവിഡ് വൈറസിന്റെ അന്തക ” എന്ന് അറിയപ്പെടുന്ന കേരളത്തിലെ ആരോഗ്യമന്ത്രി, ഏപ്രിലില്‍ കൊവിഡ് -19 പടര്‍ന്ന് പിടിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കുറഞ്ഞ മരണനിരക്കില്‍ രോഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതില്‍ അംഗീകരിക്കപ്പെട്ടു. വൈറസ് വ്യാപനത്തിനെതിരെയുള്ള പരിശോധനയ്ക്കും രോഗനിര്‍ണയത്തിനുമുള്ള പദ്ധതി വേഗത്തില്‍ ആവിഷ്‌കരിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.