കുടിവെള്ളം ചോദിച്ച് വാങ്ങി ദാഹം തീർക്കുന്ന അണ്ണാൻ ട്വിറ്ററിൽ വൈറൽ

single-img
17 July 2020

തനിക്ക് ദാഹിച്ചപ്പോള്‍ മനുഷ്യനോട് കുടിവെള്ളം ചോദിച്ച് മേടിച്ച് ദാഹം തീർക്കുന്ന അണ്ണാന്റെ വീഡിയോ സോഷ്യല്‍ മീഡിയയായ ട്വിറ്ററിൽ വൈറലാകുന്നു. കാണുന്നവരില്‍ കാരുണ്യം നിറയ്ക്കുന്ന രീതിയിലാണ് അണ്ണാൻ രണ്ട് കാലിൽ എഴുന്നേറ്റ് നിന്ന് വെള്ളം ചോദിക്കുന്നത്.

റോഡില്‍ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും സമീപത്തേയ്ക്ക് അണ്ണാൻ വരുന്നതിൽ നിന്നാണ്
ഈ വീഡിയോ ആരംഭിക്കുന്നത്. യുവാവിന്റെ കൈകളിലെ കുപ്പിവെള്ളം കണ്ടുകൊണ്ട്‌ പിൻകാലിൽ ഉയർന്ന് നിന്ന് വെള്ളത്തിനായി ആം​ഗ്യം കാണിക്കുന്നത് വീഡിയോയില്‍ കാണാം.

ഇത് കണ്ട യുവാവ് താഴെയിരുന്നു കുപ്പിന്റെ മൂടി തുറന്ന് വെള്ളം കൊടുക്കുമ്പോൾ വായ തുറന്ന് ദാഹത്തോടെ കുടിക്കുന്നത് കാണാം. ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ്ഇ ചെയ്യപ്പെട്ട്, ഇതുവരെ 4.2 ലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.