എസ്ബിഐയുടെ ഇല്ലാത്ത ശാഖയുടെ പേരിൽ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

single-img
11 July 2020

പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിലായി. തമിഴ്നാട്ടില്‍ കടലൂരാണ് സംഭവം. എസ്ബിഐയുടെ ഇല്ലാത്ത ശാഖയുടെ പേര് പറഞ്ഞാണ് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍ പണം തട്ടിയത്.

ബാങ്കിന്റെ ഇല്ലാത്ത ബാങ്ക് ശാഖയുടെ പേരിൽ ഇവർ ഇടപാടുകാരിൽ നിന്ന് പണം പറ്റുകയായിരുന്നു. ഇതിനുവേണ്ടി ഇവര്‍ ബാങ്കിന്റെ വ്യാജ സ്റ്റാമ്പും രസീതുകളും നിർമ്മിക്കുകയും ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.