സമസ്ത മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊവിഡ് അപ്രസക്തമാക്കുന്നു: റിസർവ് ബാങ്ക് ഗവർണർ

single-img
11 July 2020

കൊവിഡിനെ തുടർന്നുള്ള രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിസാഹായത വ്യക്തമാക്കി റിസർവ് ബാങ്ക്. തങ്ങളാൽ സാധ്യമായ എല്ലാ കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രഹരമാണ് കൊവിഡ് രാജ്യത്തെ സാമ്പത്തിക മേഖലയിൽ തുടർച്ചയായി ഉണ്ടാക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എസ്ബിഐ യുടെ 7-ാം ബാങ്കിംഗ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക് ഡൗൺ കാലം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ച പ്രതീക്ഷകൾക്ക് പകരം ഇത്തവണ നിസാഹായത യായിരുന്നു വാക്കുകളിൽ. സമസ്ത മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊവിഡ് അപ്രസക്തമാക്കുകയാണെന്നും തൊഴിൽ മേഖലയിലെ തിരിച്ചടി ഗൗരവകരമാണ് എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കൂടുതൽ കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാൻ രാജ്യത്തെ കൂടുതൽ കാലത്തേക്ക് നിർബന്ധിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.