ഗിന്നസ് ബുക്കില്‍ ഇടം നേടി കടുവകളുടെ എണ്ണംഅറിയാന്‍ ഇന്ത്യ നടത്തിയ സെന്‍സസ്; കാരണം ഇതാണ്

single-img
11 July 2020

ഇന്ത്യയിൽ 2018-19 കാലഘട്ടത്തിൽ നടത്തിയ കടുവകളുടെ എണ്ണം അറിയാനുള്ള സെന്‍സസ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ലോകത്തിൽ ആദ്യമായി ക്യാമറകള്‍ ഉപയോഗിച്ച് നടത്തിയ ഏറ്റവും വലിയ വന്യജീവി സര്‍വേ എന്ന റെക്കോഡാണ് ഇതിന് ലഭിച്ചത്. ഇന്ത്യയിലെ കടുവ സെന്‍സസിന്‍റെ നാലാം പതിപ്പായിരുന്നു 2018-19 സമയത്ത് നടന്നത്.

ഈ സര്‍വെയില്‍ ശേഖരിച്ച ഡാറ്റയുടെ കാര്യത്തിലും, അതിനായി ഉപയോഗിച്ച സൌകര്യങ്ങളുടെ കാര്യത്തിലും ഇന്നുവരെ ലോകത്ത് നടന്ന ഏറ്റവും സമഗ്രമായ വന്യജീവി സര്‍വേ എന്നാണ് ഗിന്നസ് അധികൃതര്‍ വിശേഷണം നല്‍കിയത്. ആധുനികമായ മോഷന്‍ സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറ ട്രാപ്പുകള്‍ ഈ സര്‍വേയ്ക്കായി സര്‍വേ നടത്തിയ രാജ്യത്തെ 141 സ്ഥലങ്ങളിലെ 46,848 സ്ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ സ്ഥാപിച്ചിരുന്നു.

ഇതിനായുള്ള ക്യാമറ ട്രാപ്പുകളുടെ എണ്ണം 26,838 ആയിരുന്നു. ഏകദേശം 34,858,623 ചിത്രങ്ങളാണ് ഈ ക്യാമറ ട്രാപ്പുകള്‍ പകര്‍ത്തിയത്. അവയില്‍ 76,651 ചിത്രങ്ങള്‍ കടുവയുടെയും, 51,777 ചിത്രങ്ങള്‍ പുലികളുടെതുമാണ്. ബാക്കിയായ ചിത്രങ്ങള്‍ മറ്റു ജീവികളുടെയാണ്.

ഇത്തരത്തില്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നും വനംവകുപ്പ് കുട്ടി കടുവകള്‍ അടക്കം 2,461 കടുകവകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ അവയുടെ ശരീരത്തിലെ സ്ട്രിപ്പുകളുടെ വ്യത്യാസം വച്ചാണ് എണ്ണം കണ്ടെത്തിയത്.ഇതിനെല്ലാം പുറമേ 2018 സര്‍വേ കാലത്ത് ഇന്ത്യയിലെ കടുവകളുടെ എണ്ണം അറിയാന്‍ അവയുടെ കാലടികളുടെ പരിശോധനയും നടന്നു.

ഈ രീതിയില്‍ 522,996 കിലോമീറ്റര്‍ ചുറ്റളവില്‍ കടുവകളുടെ 317,958 കാല്‍പ്പാടുകള്‍ പരിശോധിക്കപ്പെട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മൂന്ന്ഘട്ടമായി പരിശോധിച്ചാണ് അന്തിമ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍പ് 2014ല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 2,226 കടുവകളാണ ഇന്ത്യയില്‍ ഉള്ളത് എന്നാണെങ്കില്‍ 2018 ലെ ഗിന്നസ് റെക്കോഡ് സര്‍വേയില്‍ ഇത് 2927 ആയി ഉയരുകയും ചെയ്തു.