പരിശീലനത്തിന് പണമില്ല; ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്ക്ക് വെച്ച് അത്‌ലറ്റ് ദ്യുതി ചന്ദ്

single-img
11 July 2020

കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ പരിശീലനത്തിന് പണം കണ്ടെത്താനാകാതെ അത്‌ലറ്റ് ദ്യുതി ചന്ദ് തന്റെ ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്‌ക്ക് വെച്ചു. ഇതിനായി താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുകയായിരുന്നു. തന്റെ കാര്‍ വില്‍ക്കാനുണ്ടെന്ന് അറിയിച്ച് ഒഡിയ ഭാഷയിലാണ് ദ്യുതി ചന്ദ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തത്.

പോസ്റ്റ് വന്നതിന്റെ പിന്നാലെ സംഭവം വാര്‍ത്തയാകുകയും താരം പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. 2015 വര്‍ഷത്തെ ബിഎംഡബ്ല്യു 3 സീരിസ് മോഡല്‍ കാര്‍ 40 ലക്ഷം രൂപയ്ക്കാണ് ദ്യുതി വാങ്ങിയത്. തന്റെ ഈ കാര്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് മെസഞ്ചറില്‍ ബന്ധപ്പെടാം എന്നായിരുന്നു ദ്യുതിയുടെ പോസ്റ്റ്.

ഏഷ്യന്‍ ഗെയിംസില്‍ നടത്തിയ മികച്ച പ്രകടനത്തിശന്റ പശ്ചാത്തലത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നല്‍കിയ മൂന്നു കോടി രൂപ വരുന്ന സമ്മാനത്തുകയില്‍ നിന്നാണ് താന്‍ ഈ വാഹനം വാങ്ങിയതെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കിയിരുന്നു.

ഇനി നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സിനുള്ള തയാറെടുപ്പിലായതിനാല്‍ പരിശീലനം മുടക്കാന്‍ സാധിക്കില്ല. ഓടീഷയില്‍ സംസ്ഥാന സര്‍ക്കാരും കടുത്ത പ്രതിസന്ധിയിലാണ്. അതിനാലാണ് പണം കണ്ടെത്താന്‍ താന്‍ കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് അവര്‍ പറഞ്ഞു.