രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടിട്ടുണ്ട്: സ്വപ്‌ന സുരേഷ്

single-img
9 July 2020

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും താന്‍ വേദി പങ്കിട്ടിട്ടുണ്ടെന്ന് വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ്. വാര്‍ത്താ ചാനലായ ട്വിന്റിഫോര്‍ ന്യൂസിനോടായിരുന്നു സ്വപ്‌നയുടെ ഈ പ്രതികരണം.

കഴിഞ്ഞ ദേശീയ ദിനത്തില്‍ അദ്ദേഹവുമായി വേദി പങ്കിട്ടെന്നും അന്ന് അദ്ദേഹത്തിന് ഭക്ഷണം എടുത്തു നല്‍കിയത് താനാണെന്നും സ്വപ്‌ന പറഞ്ഞു. മുന്‍പ്, ജോലിയുടെ ഭാഗമായി മാത്രമാണ് മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ഇടപെട്ടതെന്ന് സ്വപ്‌ന വ്യക്തമാക്കിയിരുന്നു.

തികച്ചും ഔദ്യോഗിമായി മാത്രമായിരുന്നു ഇവരുമായി ഇടപെട്ടതെന്നും സ്വപ്ന മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ വിവാദമായ ഡിപ്ലോമാറ്റിക്ക് കാര്‍ഗോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും എന്നാല്‍ താന്‍ ഭയപ്പെട്ടിട്ടാണ് മാറി നില്‍ക്കുന്നതെന്നും സ്വപ്ന പറയുകയുണ്ടായി.