മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ മാഫിയാ ഡോൺ; ആരോപണവുമായി കെ എം ഷാജി എംഎൽഎ

single-img
8 July 2020

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ മാഫിയാ ഡോണാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി എംഎൽഎ. സ്വപ്ന സുരേഷ് ഇപ്പോള്‍ എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്നും എല്ലാ തെളിവുകളും ഇല്ലാതാക്കിയ ശേഷമേ അന്വേഷണസംഘത്തിന് സ്വപ്നയെ പിടികൂടാൻ സാധിക്കൂവെന്നും കെഎം ഷാജി ആരോപിച്ചു.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ എം ശിവശങ്കരർ, ജോൺബ്രിട്ടാസ് , മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രൻ, എ സമ്പത്ത് എന്നിവരുടെ ഫോൺ അന്വേഷണ സംഘം പരിശോധിച്ചാൽ ഈ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും.

അതേപോലെ തന്നെ ലോകകേരള സഭയുടെ അണിയറയിൽ പ്രവർത്തിച്ചത് കള്ളക്കടത്ത് സംഘമാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്വർണക്കടത്ത് വിഷയത്തിൽ ബിജെപിയുടെ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെ എം ഷാജി ആരോപിച്ചു.