ഏറ്റവും ഉയർന്ന കണക്ക്; കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
3 July 2020

സംസ്ഥാനത്ത് ഇന്ന്211 പേര്‍ക്ക്  കൊവിഡ്-19 സ്ഥിരീകരിച്ചു. 201 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് അവലോകന യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.

മലപ്പുറം – 35, കൊല്ലം – 23, ആലപ്പുഴ – 21, തൃശൂര്‍ – 21, കണ്ണൂര്‍ – 18, എറണാകുളം – 17, തിരുവനന്തപുരം -17,പാലക്കാട് – 14, കോട്ടയം – 14, കോഴിക്കോട് – 14, കാസര്‍കോട്- 7 പത്തനംതിട്ട – 7, ഇടുക്കി – 2, വയനാട്- 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ആറ് സി.ഐ.എസ്.എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം – 5, പത്തനംതിട്ട – 29, ആലപ്പുഴ – 2, കോട്ടയം – 16, എറണാകുളം – 20, തൃശൂര്‍ – 5, പാലക്കാട് – 68, മലപ്പുറം – 10, കോഴിക്കോട് -11, വയനാട് – 10, കണ്ണൂര്‍ 13, കാസര്‍കോട് – 12 എന്നിങ്ങനെയാണ് രോഗ വിമുക്തരായവര്‍.

Media Briefing

Media Briefing

Posted by K K Shailaja Teacher on Friday, July 3, 2020