ഫോണില്‍നിന്നും ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്തവര്‍ക്ക് സൗജന്യമായി മാസ്‌കുകള്‍ നല്‍കും; വാഗ്ദാനവുമായി ബിജെപി എംഎല്‍എ

single-img
2 July 2020

കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനികളുടെ ആപ്പ് രാജ്യത്ത് നിരോധിച്ച തീരുമാനത്തിന്റെ ഭാഗമായി സ്വന്തം ഫോണില്‍നിന്നും ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്തവര്‍ക്ക് സൗജന്യമായി മാസ്‌കുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി ബിജെപി എംഎല്‍എ. ഇതിനായി താന്‍ ഒരു ക്യാമ്പയിന്‍ ആരംഭിക്കുകയാണ് എന്നും എംഎല്‍എ അനുപമ ജയ്‌സ്വാള്‍ അറിയിച്ചു.

ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുമായി ബന്ധപ്പെടുത്തിയാണ് താന്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അനുപമ അറിയിച്ചു. നേരത്തെ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ അടിസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇവര്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് നീക്കം ചെയ്യപ്പെട്ടതാണ്.