ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബിജെപിക്കൊപ്പം: മായാവതി

single-img
29 June 2020

ഇന്ത്യയും ചൈനയും തമ്മിൽ അടുത്തിടെയുണ്ടായ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ തങ്ങൾ ബിജെപിയുടെ ഒപ്പമാണ് എന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി അധ്യക്ഷയും യുപി മുന്‍ മുഖ്യമന്ത്രിയുമായ മായാവതി. രാജ്യത്തിന്റെ അതിര്‍ത്തിയിലുണ്ടായ സംഘത്തിന്‍റെ പേരില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തുന്നത് രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്നും മായാവതി പറഞ്ഞു.

ഇന്ത്യ – ചൈന വിഷയത്തിൽ ബിജെപിയും കോൺഗ്രസും പരസ്പരമുന്നയിക്കുന്ന ആരോപണങ്ങൾ രാജ്യതാത്പര്യമല്ല മറിച്ച് ആശങ്കാജനമാണെന്നും മായാവതി ആരോപിച്ചു. നമുക്കിടയിൽ ഉണ്ടായ ഈ തർക്കവും ചൈനയ്ക്ക് മുതലെടുക്കാൻ സാധിക്കും. ഇതുപോലുള്ള ആരോപണ പ്രത്യാരോപണങ്ങളിൽ മറ്റു പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണ്.

രാജ്യത്ത് അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ പിന്നാക്ക ജാതിക്കാരും ഗോത്രവർഗക്കാരുമുൾപ്പടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ബിഎസ്പി എന്ന പാർട്ടി രൂപവത്കൃതമായതെന്നും മായാവതി പറഞ്ഞു. ബിഎസ്പി എന്നത് ആരുടേയും കൈയിലെ കളിപ്പാട്ടമല്ലെന്നും ദേശീയതലത്തിൽ രൂപവത്കരിക്കപ്പെട്ട സ്വതന്ത്ര പാർട്ടിയാണെന്നും മായാവതി ഓർമിപ്പിച്ചു.