ആ വിവാഹ വാർത്ത കള്ളം, എഴുതിവിടുന്നവർക്കു വേണ്ടത് കാശാണെങ്കിൽ താൻ തരാമെന്ന് ബാല

single-img
29 June 2020

തനിക്കെതിരെ വന്ന വ്യാജ വിവാഹവാർത്തയോട് പ്രതികരിച്ച്  നടൻ ബാല. ചെന്നൈയിൽ അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും അവിടെ പോകാൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഇത്തരം വാസ്തവ വിരുദ്ധമായ വാർത്തകൾ വരുനന്രതെന്നും ബാല പറഞ്ഞു. ‘ഇവിടം കൊണ്ട് നിർത്തിക്കോ.. ഇനി വയ്യ. ഇത് അവസാനത്തെ താക്കീതാണ്..’ ബാല പറയുന്നു. 

 ‘എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ´- ബാല വ്യക്തമാക്കുന്നു. 

ചെന്നൈ പൂര്‍ണ ലോക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നതെന്നും ബാല പറഞ്ഞു. ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോഴാണ് വാർത്തകിട്ടയതെന്നും വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്തയാണതെന്നും ബാല വ്യക്തമാക്കുന്നു. . പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു എന്നാണ് വാർത്ത. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്‍റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല- ബല ചൂണ്ടിക്കാട്ടുന്നു. 

ചുമ്മാ ഇതൊക്കെ എഴുതിയ വിടുന്നവർക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാൻ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ‍ഞാൻ. ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. ഇവിടെ കൊണ്ടും നിർത്തിക്കോ. ഞാൻ ഇതുവരെ ഇത്ര ദേഷ്യത്തിൽ നിങ്ങളോടൊന്നും സംസാരിച്ചിട്ടില്ല. താരങ്ങളും മനുഷ്യരാണ്…മനസിലാക്കണം..’ ബാല പ്രതികരിച്ചു.