ഭാവിവരന്‍ എങ്ങിനെയുള്ള ആളായിരിക്കണം; നടി രജിഷ വിജയൻ പറയുന്നു

single-img
26 June 2020

തന്റെ ഭാവി വരൻ എങ്ങിനെയുള്ള ആളായിരിക്കണം എന്ന സങ്കൽപ്പത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി രജിഷാ വിജയൻ. ഇന്ന് കൗമുദി ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുളള സങ്കൽപത്തെപ്പറ്റിയും മനസ് തുറന്നത്. തനിക്ക് ഇല്ലാത്ത ചില ഗുണങ്ങൾ തന്റ ഭാവി വരന് വേണമെന്നാണ് നടി അഭിപ്രായപ്പെടുന്നത്.

അയാൾ ആരായാലും സംഗീതവുമായി ബന്ധമുള്ള ആളായിരിക്കണം. ഉയരം നിർബന്ധമാണ്. കാഴ്ചയിൽ സുന്ദരനും നല്ല സ്വഭാവമുള്ള ആളുമായിരിക്കണമെന്നും രജിഷ പറയുന്നു. ഇതിനെല്ലാം പുറമെ, സിനിമയിൽ തനിക്ക് പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്നും രജിഷ പറഞ്ഞു. ഇതിന്റെ കാരണമായി മികച്ച നടനാണ് അദ്ദേഹം എന്നും വളരെ പ്രെഫഷണലായിട്ടാണ് ഓരോ സിനിമയേയും നോക്കി കാണുന്നത് എന്നും അവർ പറഞ്ഞു.

മാത്രമല്ല, മലയാളത്തിൽ വ്യത്യസ്ത സംവിധായകന്മാർക്കൊപ്പം വർക്ക് ചെയ്യാനുള്ള അഗ്രഹ രജിഷ പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സിനിമകളിൽ നായകൻ ആരായാലും കുഴപ്പമില്ലെന്നും രജിഷ പറഞ്ഞു.