തിരുവനന്തപുരത്ത് നെതർലൻഡ്സ് സ്വദേശിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

single-img
26 June 2020

തിരുവനന്തപുരം ജില്ലയിലെ വഴുതക്കാട് വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. നെതർലൻഡ്സ് സ്വദേശിനിയായ സരോജിനി ജപ് കെന്നിനെയാണ് വഴുതക്കാട്ടുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പോലീസിനെ അറിയിച്ചത്. സരോജിനി ജപ് കെൻ 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു