ജയസൂര്യ ചിത്രം സൂഫിയും സുജാതയും; ആദ്യ ഗാനം പുറത്തുവന്നു

single-img
26 June 2020

ജയസൂര്യയുടെ പുതിയ സിനിമയായ സൂഫിയും സുജാതയിലെ ആദ്യത്തെ ഗാനം പുറത്തുവിട്ടു. ‘വാതില്‍ക്കല് വെള്ളരിപ്രാവ്’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അര്‍ജുൻ കൃഷ്‍ണയും നിത്യയുമാണ് ഈ ഗാനം പാടിയിരിക്കുന്നത്.

എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നരണിപ്പുഴ ഷാനവാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയിൽ അദിതി റാവുവാണ് നായികയായി എത്തുന്നത്.