പരീക്ഷണം നടത്തിയത് ആരിൽ, എവിടെവച്ച്, എന്ന്? ഒന്നിനും ഉത്തരമില്ലാതെ ബാബാ രാം ദേവ്: പതഞ്ജലി കൊറോണ മരുന്നിനെതിരെ നടപടിയുമായി രാജസ്ഥാൻ സർക്കാർ

single-img
25 June 2020

ബാബാ രാംദേവിൻ്റെ കൊറോണ മരുന്ന് ശുദ്ധ തട്ടിപ്പാണെന്നും നടപടിയെടുക്കുമെന്നും വ്യക്തമാക്കി രാജസ്ഥാൻ സർക്കാർ. കോ​വി​ഡ് രോ​ഗം നൂ​റ് ശ​ത​മാ​നം മാ​റു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മ​രു​ന്നു പു​റ​ത്തി​റ​ക്കി​യ യോ​ഗ ഗു​രുവിനെതിരെയും ​ത​ഞ്ജ​ലി​ക്കു​മെ​തി​രേയും നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാണ് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ വ്യക്തമാക്കിയിരിക്കുന്നത്. 

 സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് മ​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നും ന​ട​ത്തി​യ​തു പ​രീ​ക്ഷ​ണ​മ​ല്ല, ത​ട്ടി​പ്പാ​ണെ​ന്നും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. മ​രു​ന്നു നി​ർ​മാ​ണ​ത്തി​നാ​യി പ​ത​ഞ്ജ​ലി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കോ​വി​ഡി​നെ​തി​രാ​യ മ​രു​ന്നു പ​രീ​ക്ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​രും പ​റ​യു​ന്നു. ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് രോ​ഗം മാ​റു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ബാ​ബാ രാം​ദേ​വും പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദി​ക്സും ചൊ​വ്വാ​ഴ്ച​യാ​ണ് പു​തി​യ മ​രു​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്.

ഈ ​മ​രു​ന്ന് 280 പേ​രി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ 69 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ 100 ശ​ത​മാ​നം ആ​ളു​ക​ളു​ടെ​യും കോ​വി​ഡ് രോ​ഗം മാ​റി​യെ​ന്നും ബാ​ബാ രാം​ദേ​വ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, മ​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ വി​വി​ധ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ളും വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല.

ഇ​തേ തു​ട​ർ​ന്ന് പ​ത​ഞ്ജലി പു​റ​ത്തി​റ​ക്കി​യ മ​രു​ന്നി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​വ​രെ കോ​വി​ഡ് മ​രു​ന്ന് എ​ന്ന ത​ര​ത്തി​ൽ പ​ര​സ്യം ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. ഏ​ത് ആ​ശു​പ​ത്രി​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്, ഗ​വേ​ഷ​ണ ഫ​ലം എ​ന്ത്, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടോ, മ​രു​ന്നു ത​യാ​റാ​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, ലൈ​സ​ൻ​സി​ന്‍റെ പ​ക​ർ​പ്പ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്നും ആ​യു​ഷ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.