കൊവിഡ് സ്ഥിരീകരിച്ച് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോകോവിച്ച്

single-img
23 June 2020

നിലവിലെ ലോക ഒന്നാം നമ്പരും സെര്‍ബിയയുടെ സ്റ്റാര്‍ ടെന്നീസ് താരവുമായ നൊവാക് ജോകോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. ജോകോവിച്ചിന്റെ ഭാര്യ യെലേനയുടെ പരിശോധനാ ഫലവും പോസിറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം .

അതേസമയം ജോകോവിച്ചിന്‍റെ മക്കളുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ജോകോവിച്ച് അറിയിച്ചത്. ഇനിയുള്ള 14 ദിവസത്തേക്ക് താന്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുമെന്നും അഞ്ചു ദിവസത്തിനുള്ള വീണ്ടും പരിശോധനയ്ക്കു വിധേയനാവുമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.