പാകിസ്താൻ 35 രൂപയ്ക്ക് പെട്രോൾ വിൽക്കുമ്പോൾ ഇന്ത്യ വിൽക്കുന്നത് 80നു മുകളിൽ: ഒരു ലിറ്റർ പെട്രോളിന് പൗരൻ നൽകേണ്ടത് വിലയുടെ 227 ശതമാനം നികുതി

single-img
23 June 2020

അയൽരാജ്യങ്ങളിലെല്ലാം നിലവിലുള്ളതിനെക്കാൾ ഉയർന്ന വിലയാണ് പെട്രോളിനും ഡീസലിനും ഇന്ത്യയിൽ ഈടാക്കുന്നത്. വികസിത– സമ്പന്ന രാജ്യങ്ങളിലെ നിലവാരത്തിലാണ് ഇന്ത്യയിലെ വില അടിക്കടി ഉയരുന്നതെന്നുള്ളതാണ് വാസ്തവം. എന്നാൽ ജനങ്ങളുടെ സാമ്പത്തികശേഷിയാകട്ടെ ഏറ്റവും പിന്നിലും. ഈ യാത്ര എവിടെച്ചെന്നു നിൽക്കുമെന്ന് അറിയാതെ അമ്പരക്കുകയാണ് രാജ്യത്തെ സാധാരണക്കാർ. 

യഥാർത്ഥത്തിൽ പെട്രോളിന് വി വർദ്ധിക്കുവാനുള്ള കാരണം എന്താണ്. ഏതൊരു കൊച്ചുകുട്ടിക്കുമറിയാം അതിനു കാരണം നികുതി വർദ്ധനവാണെന്ന്. കേന്ദ്രസർക്കാർ നികുതി അടിക്കടി ഉയർത്തിയതാണ് വില ഈ നിലയിലെത്തിച്ചതും സാധാരണക്കാർ നക്ഷത്രക്കാലെണ്ണുന്നതും. 

രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ 17ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടിക്കഴിഞ്ഞു. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 52 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 17 ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 8.52 രൂ​പ​യും ഡീ​സ​ലി​ന് 9.52 രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​തെന്നിയുമ്പോഴാണ് സാധാരണക്കാരനായ ഒരു വ്യക്തിയുടെ ചിന്തയിൽ ജീവിതച്ചെലവിൻ്റെ ഭാരിച്ച ചിന്തകൾ എത്തുന്നതും. ഓരോദിനവും 50 പെെസയും 60 പെെസയും വച്ച് എണ്ണവില കൂടുമ്പോൾ അത്രയല്ലേ കൂടുന്നുള്ളു എന്ന ചിന്തയാണ് ഒരു സാധാരണ പൗരന് ഉണ്ടാകുന്നത്. എന്നാൽ പത്തു ദിവസം കഴിഞ്ഞ് ഈ കണക്ക് ഒന്നു ഓടിച്ചു വിലയിരുത്തി നോക്കിയേ. അപ്പോഴറിയാം അതിൻ്റെ ആഴവും പരപ്പും. കൂട്ടത്തിൽ ഒരു മൂളലും കേൾക്കാം. അത് തലയ്ക്കുള്ളിലാണ്. ഇനിയെന്ത് എന്ന ചിന്ത കൂടിയതിൻ്റെ. 

ബിജെപി സർക്കാർ വലിയ അവകാശവാദങ്ങളുമായി കൊണ്ടുവന്ന ഒരു പദ്ധതിയാണ് ജിഎസ്ടി. ഒരു രാജ്യം ഒരു വിപണി എന്ന പേരിൽ നടപ്പാക്കിയ ജിഎസ്ടി രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സർക്കാരിൽ വിശ്വസിക്കുന്നവർ കരുതുകയും ചെയ്തു. എന്നാൽ ഇന്ധനത്തിൻ്റെ ഏഴയൽപക്കത്ത് ഈ സാധനത്തിനെ സർക്കാർ അടുപ്പിച്ചിട്ടില്ല. അതിനു കാരണമായി സർക്കാർ നിരവധി വാദങ്ങൾ നിരത്തുന്നുണ്ടെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച് ഒരു കാരണമേയുള്ളു. ജിഎസ്ടി ഇന്ധനവിലയിൽ കൊണ്ടുവന്നാൽ ഞങ്ങളെ പിഴിയാ ശതമാനം നികുതിയും 22 ശതമാനം സെസും ചേ‍ർന്ന് 50 ശതമാനം നികുതിയേ വരൂ. പെട്രോളിന് വില 37 രൂപയ്ക്കടുത്ത് നിൽക്കുമെന്നുള്ളതാണ് വാസ്തവം. ഇതു ചെയ്യുന്നില്ല എന്നുള്ളതു പോകട്ടെ, രാജ്യാന്തര എണ്ണവില കുറയുന്നതിൻ്റെ ആനുകൂല്യം ജനത്തിനു ലഭിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട് നമ്മുടെ സർക്കാർ. 

ലോക്ഡൗൺ വേളയിൽ രാജ്യാന്തര എണ്ണവില ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ആ സമയയത്ത് കേന്ദ്രസർക്കാർ ചെയ്തത് ഇറക്കുമതിത്തീരുവ എന്ന എക്സൈസ് ഡ്യൂട്ടിയിൽ ചരിത്രത്തിലെ വലിയ വർധന വരുത്തുകയായിരുന്നു. പെട്രോൾ ലീറ്ററിന് 13 രൂപയും ഡീസൽ ലീറ്ററിന് 10 രൂപയും വർദ്ധിപ്പിച്ച ശേഷം സാധാരണക്കാരൻ്റെ മുഖത്തു നോക്കി സർക്കാർ ചോദിച്ചു, എന്താ സന്തോഷമായില്ലേ? 

ഇക്കഴിഞ്ഞ 17 ദിവസങ്ങൾക്കിടയിൽ തുടർച്ചയായ വർധനയിലൂടെ പെട്രോളിന് 8.51 രൂപയും ഡീസലിന് 9.47 രൂപയുമാണ് കൂടിയത്. ഇന്ന് പെട്രോൾവില 80 രൂപ കടന്നു. ഡോളറിൻ്റെ മൂല്യം ഉയരുന്നതാണ് ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നതിനു കാരണമെന്നാണ് ന്യായീകരണം വന്നത്. അങ്ങനെയാണെങ്കിൽ അത് അയൽരാജ്യങ്ങൾക്കും ബാധകമാണല്ലോ സാർ. ബാധകമാകണ്ടേ. ബാധകമാകണം. അപ്പോൾ അയൽരാജ്യങ്ങളിലെ പെട്രോൾ വിലയിലും വർദ്ധനവ് ഉണ്ടാകണം. ഉണ്ടോ? എവിടെ… ദാ ഇതാണ് കണക്ക്. 

ഓരോ രാജ്യങ്ങളിലെ ഇന്ധന വിലനിലവാരം ഇന്ത്യൻ രൂപ അനുസരിച്ച് ഒന്നു പരിശോധിക്കാം. ഇക്കഴിഞ്ഞ ജൂൺ 16ലെ കണക്കുകളാണിത് കേട്ടോ. 

പാകിസ്താനിൽ പെട്രോളിന്  34.52  രൂപയൂം ഡീസലിന് 37.13 രൂപയുമാണ്. ശ്രീലങ്കയിൽ 66.21 രൂപ പെട്രോളിനും 42.77 രൂപ ഡീസലിനും. ചൈനയിൽ പെട്രോൾ വില  63.33 രൂപ, ഡീസലിന് 54.85 രൂപ. നേപ്പാളിൽ അത് യസഥക്രമം  60.28 രൂപയും  53.77 രൂപയുമാണ്. ഭൂട്ടാനിൽ 49.86 രൂപ, 46.31 രൂപ. മ്യാൻമറിൽ  36.58 രൂപ 32.52 രൂപ. ഇനി വിലയുടെ കാര്യത്തിൽ ഇന്ത്യയുമായി അടുത്തു നിൽക്കുന്ന ഒരു രാജ്യമുണ്ട്. ഒരർത്ഥത്തിൽ ഇന്ത്യയ്ക്കുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന ബംഗ്ലാദേശ്. അവിടെ പെട്രോൾ വില 80.13 രൂപയും ഡീസൽ വില 58.52 രൂപയുമാണ്. 

ഇതാണ് കണക്ക്. ഇനി ചിന്തിക്കാവുന്നതേയുള്ളു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്. 

ഇക്കഴിഞ്ഞ ജൂൺ മാസം 16ന് ലീറ്ററിന് 22.44 രൂപ വിലയിൽ പമ്പുകളിലെത്തിയ പെട്രോൾ ജനം വാങ്ങിയത് 76.99 രൂപയ്ക്കാണെന്നുള്ളതാണ് സത്യം. 3.60 രൂപ ഡീലർ കമ്മിഷൻ, 32.98 രൂപ കേന്ദ്ര നികുതി, 17.97 രൂപ സംസ്ഥാന നികുതി എന്നിവയാണ് സാധാരണക്കാരൻ പെട്രോൾ വിലയ്ക്കൊപ്പം നൽകേണ്ടത്. ആകെ നികുതി ഉൽപന്നവിലയുടെ 227 ശതമാനമാണെന്നർത്ഥം. ഡീസൽ 23.23 രൂപയ്ക്കു പമ്പിലെത്തിയാൽ 196 ശതമാനം  നികുതി നൽകി 71.29 രൂപയ്ക്കാണു ജനം വാങ്ങുന്നത്. ഡീസലിൻ്റെ കാര്യത്തിൽ കേന്ദ്രത്തിന് 31.83 രൂപയാണ് നികുതി. സംസ്ഥാനത്തിന് 13.70 രൂപയും നികുതി പോകും. 

ഇനിപറ… സെെക്കിളാണോ കാളവണ്ടിയാണോ സഞ്ചാരത്തിനു നല്ലത്?