ഐക്യമുന്നണിയെ ഇപ്പോൾ നയിക്കുന്നത് ചെന്നിത്തല, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല: ഉമ്മൻചാണ്ടി
ഐക്യമുന്നണിയെ നയിക്കുന്നത് ചെന്നിത്തലയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഒന്നിച്ച് മുന്നോട്ടു പോകുമെന്നും ഉമ്മന്‍ ചാണ്ടി. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചയുമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇപ്പോള്‍ യുഡിഎഫില്‍ നേതൃത്വത്തെച്ചൊല്ലി തര്‍ക്കമില്ലെന്ന് നേരത്തേ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് വ്യക്തമാക്കിയിരുന്നു.
കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ബെന്നി ബെഹനാന് രംഗത്തെത്തിയത്. രമേശ് ചെന്നിത്തല യുഡിഎഫിനെയും മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസിനെയും ഫലപ്രദമായി നയിക്കുന്നു. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാലിന്റെ പ്രതികരണത്തോട് ഏത് കാലഘട്ടത്തിലും കേരള രാഷ്ട്രീയത്തില്‍ തല്‍പ്പരനായ നേതാവാണ് കെസി വേണുഗോപാല്‍ എന്നും ബെന്നിബെഹ്നാന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യുഡിഎഫില്‍ കുറേ കാര്യങ്ങള്‍ നേരെയാക്കാനുണ്ടെന്നും അത് മൂടി വെക്കുന്നതിലര്‍ത്ഥമില്ലെന്നുമുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല. യുഡിഎഫിനുള്ളില്‍ ചില കക്ഷികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ബെന്നിബഹ്നാന്‍ പ്രതികരിച്ചു.