സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം; ലോക നേതാക്കള്‍ക്കൊപ്പം വെബിനാറിൽ ആരോഗ്യമന്ത്രിയും

single-img
23 June 2020

കേരളം നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾ പങ്കെടുക്കുന്ന ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും.

അമേരിക്കയിൽ നിന്നും ന്യൂയോർക്ക് ​ഗവർണർ, ലോകാരോ​ഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുക. അന്താരാഷ്‌ട്ര പൊതുപ്രവർത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്.

ഇന്ത്യൻ സമയം വൈകുന്നേരം ആറരയ്ക്കായിരുന്നു വെബിനാർ ആരംഭിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക – സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നേരത്തെ തന്നെ കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ വളരെയധികം ചർച്ചയായിരുന്നു.