അതിര്‍ത്തിയിലെ സംഘര്‍ഷം; സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന

single-img
23 June 2020

കഴിഞ്ഞ ആഴ്ചയിലുണ്ടായ ലഡാക്കിലെ സംഘര്‍ഷത്തില്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചൈന. ആ രീതിയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജ വാര്‍ത്തകളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്ത് 43 പേര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ചൈന ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

നിലവില്‍ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൈനികതലത്തിലും നയതന്ത്രതലത്തിലുമുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാങ് അറിയിച്ചു. എന്നാല്‍ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് കഴിഞ്ഞ ദിവസംറിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാധ്യമങ്ങള്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും, അങ്ങിനെ ചെയ്യുന്നത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നുമായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റുകളില്‍ പറഞ്ഞിരുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരേപ്പറ്റി ചൈന ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിടാത്തത്. ഇന്ത്യന്‍ സൈന്യത്താല്‍ കൊല്ലപ്പെട്ടത് ഇരുപതില്‍ താഴെ സൈനികരാണെന്നും അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യയിലെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തിരുന്നു.റിപ്പോര്‍ട്ട് ചെയ്തിരുന്നു.