ഇന്ത്യൻ മണ്ണിൽ ചെെന കെട്ടിയ ടെൻ്റിന് കേണൽ സന്തോഷ് ബാബുവും സംഘവും തീയിട്ടു: ഓടിരക്ഷപ്പെട്ട ചെെനയ്ക്ക് ഇന്ത്യ മറുപടി നൽകിയത് അവരുടെ മണ്ണിൽച്ചെന്ന്

single-img
22 June 2020

കഴിഞ്ഞ തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇന്ത്യ – ചൈന സേനകൾ ഏറ്റുമുട്ടിയത് മുന്നു തവണ. ഏറ്റുമുട്ടലിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സെശനികരെ ഉദ്ധരിച്ചു കൊണ്ട് സേനാ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഭാഗത്തേക്കു കടന്നുകയറി പട്രോൾ പോയിൻ്റ് 14ൽ ചൈനീസ് സേന സ്ഥാപിച്ച ടെൻ്റ് നീക്കം ചെയ്യാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് സൂചന. ലഫ്. കേണൽ റാങ്കിലുള്ള സേനാ കമ്പനി കമാൻഡർ ആണ് അവിടേക്കു പോകാനിരുന്നതെങ്കിലും മേലുദ്യോഗസ്ഥനായ കേണൽ സന്തോഷ് ബാബു ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ സെെികർ പറയുന്നത്. 

ചൈനീസ് സേന ഇന്ത്യൻ ഭാഗത്തു നിർമിച്ച ടെൻ്റ് സന്തോഷും സംഘവും തീവച്ച് നശിപ്പിക്കുകയും ഇതേത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ചൈനീസ് സംഘത്തെ കീഴ്പ്പെടുത്തിയ ഇന്ത്യൻ സേന അതിർത്തിക്കപ്പുറത്തേക്ക് അവരെ ബലമായി നീക്കുകയായിരുന്നു. ഈ സമയത്തണ് എതിർഭാഗത്തു നിന്ന് കൂടുതൽ സേനാംഗങ്ങളെത്തി ക്രൂര ആക്രമണം അഴിച്ചുവിട്ടത്. 

ആദ്യം ഇന്ത്യൻ ഭാഗത്തും പിന്നീട് ചൈനീസ് പ്രദേശത്തേക്കും നീണ്ട ഏറ്റുമുട്ടൽ അർധരാത്രിയോടെ വലിയ സംഘട്ടനമായി മാറി. ഇതോടെ ഇൻഫൻട്രി ബറ്റാലിയൻ്റെ ഭാഗമായ ഖടക് കമാൻഡോ സംഘവും സ്ഥലത്തെത്തി ചൈനീസ് നിരയെ നേരിട്ടു. ചൈനീസ് ഭാഗത്തും കമാൻഡോ സംഘമുണ്ടായിരുന്നതായും പരിക്കേറ്റ സെെനികർ പറയുന്നു.