ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കൊറോണ പടരുന്നു; സമൂഹ വ്യാപന സാധ്യതയെന്ന് വിലയിരുത്തല്‍

single-img
22 June 2020

ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കൊറോണ പടരുന്നു. കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ സ്ഥിരീകരിച്ച 18 പുതിയ കൊറോണ പോസിറ്റീവ് കേസുകളില്‍ 9 എണ്ണവും തലസ്ഥാനമായ ബെയ്ജിംഗില്‍ നിന്നുള്ളതാണ്. അതുകൊണ്ടുതന്നെ അവിടെ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസം 11 മുതല്‍ ഇതുവരെ 227 പേര്‍ക്കാണ് ബെയ്ജിംഗില്‍ കൊറോണ സ്ഥിരീകരിച്ചതെന്നാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

യാതിര് വിധത്തിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവരിലും രോഗ ബാധ ചൈനയില്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇനിയും വൈറസ് വ്യാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

രോഗ വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ കൊറോണ ചൈനയില്‍ പിടിമുറുക്കിയപ്പോള്‍ തന്നെ രാജ്യം സാമ്പത്തികമായി വളരെ അധികം പ്രതിസന്ധി നേരിട്ടിരുന്നു. ഒരു പരിധിവരെ ഇപ്പോള്‍ ഇതില്‍ നിന്നും കരകയറി വരുമ്പോഴാണ് തലസ്ഥാന നഗരമായ ബെയ്ജിംഗില്‍ വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തില്‍ വീണ്ടും കൊറോണ വ്യാപനം വര്‍ദ്ധിക്കുകയാണെങ്കില്‍ സാമ്പത്തിക മേഖലയില്‍ വന്‍ പ്രതിസന്ധിയാകും ഉണ്ടാകുകയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.