എൽഐസി ഓഹരികള്‍ വില്‍ക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു

single-img
21 June 2020

കേന്ദ്ര സർക്കാർ എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട ന‌ടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. ആദ്യ ഘട്ടം എന്ന നിലയിൽ പ്രീ -ഐപിഒ ട്രാൻസാക്ഷൻസ് അഡ്വൈസർമാരെ നിയമിക്കാനാണ് സർക്കാർ നോക്കുന്നത് ഇതിനായി രണ്ട് കമ്പനികളെ ഇത്തരത്തിൽ അഡ്വൈസർമാരായി നിയമിക്കും. ഇതിലേക്ക് കൺസൾട്ടിങ് സ്ഥാപനങ്ങൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ കരാർ ക്ഷണിച്ചു.

ഇവയിൽ നിന്നുള്ള ലിസ്റ്റിംഗ് പ്രക്രിയയിലൂടെ എൽ‌ഐ‌സിയിലെ എട്ട് മുതൽ10 ശതമാനം സർക്കാർ ഓഹരികൾ വിൽക്കാനാണ് സാധ്യത തെളിയുന്നത്. നിലവിൽ ഏകദേശം ഒമ്പത് മുതൽ10 ലക്ഷം കോടി രൂപയാണ് എൽഐസിയുടെ പ്രതീക്ഷിത മൂല്യം. അതുകൊണ്ടുതന്നെ ഗവൺമെന്റിന്റെ എട്ട് ശതമാനം ഓഹരി വിൽപ്പന പോലും 80,000 -90,000 കോടി രൂപയുടെ ഐപിഒ അർത്ഥമാക്കാം.

ഇത്രയധികം ഉയർന്ന തുകയ്ക്കുളളതായതിനാൽ, രണ്ട് ഉപദേഷ്ടാക്കളെ നിയമിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് .
അതിനാൽ തന്നെ എൽഐസിയുടെ ഐപിഒ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന ആയേക്കുമെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.