മദ്യം കടത്തുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു; കുവൈറ്റിൽ വിദേശി പിടിയിൽ

single-img
19 June 2020

മദ്യക്കടത്തിനിടെ വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്ന് കുവൈറ്റിൽ വിദേശി അറസ്റ്റിലായി. കുവൈറ്റിലെ അല്‍ ഫിന്റാസിലെ ഒരു സ്കൂള്‍ മതിലില്‍ വാഹനം ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നയാളും മദ്യലഹരിയിലായിരുന്നു.ഈ വാഹനത്തില്‍ നിന്ന് 70 കുപ്പി മദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വിതരണത്തിനായി കൊണ്ടുപോയതായിരുന്നു ഇവ. വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്ന് അപകടവുമായി ബന്ധപ്പെട്ട വിവരം ലഭിക്കുകയും സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രൈവറും മദ്യലഹരിയിലാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന്ഡ്രൈവറെ അറസ്റ്റ് ചെയ്തശേഷം നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തത്.

ഈ മദ്യ കുപ്പികൾ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടർന്നുള്ള നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.