മസ്‌ക്കറ്റില്‍ നിന്നും കോഴിക്കോടേക്കുള്ള വിമാനയാത്രയിൽ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പെരിന്തൽമണ്ണ സ്വദേശി

single-img
19 June 2020

മസ്‌ക്കറ്റില്‍ നിന്നും  കരിപ്പൂരിലേക്ക് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. 

കോവിഡ് പശ്ചാത്തലത്തിലാണ് ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വിവിധ പ്രവാസി സംഘടനകള്‍ ഇടപെട്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് വിമാനത്തിനുള്ളിൽ പീഡനശ്രമം നടക്കുന്നത്. 

പുലര്‍ച്ചെ 4.30നാണ് വിമാനം കരിപ്പൂരിലെത്തിയത്. മസ്‌ക്കറ്റില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് വൈകാതെ വിമാനത്തിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത്. കരിപ്പൂരിലിറങ്ങിയ ശേഷമാണ് യുവതി പരാതി നല്‍കിയത്. കരിപ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.