കാസർഗോഡ് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

single-img
16 June 2020

കാസർഗോഡ് ജില്ലയിൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. ഉ​ദു​മ ക​രി​പ്പോ​ടി സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ൻ ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ദു​ബാ​യി​ൽ നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 

തി​ങ്ക​ളാ​ഴ്ച വൈ​കീട്ട് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. ഇ​യാ​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം ചൊ​വ്വാ​ഴ്ച ലഭിക്കും.