ആമസോൺ വഴി ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ; കിട്ടിയത് ഭഗവത്ഗീത

single-img
14 June 2020

ആമസോണിലൂടെ ഓണ്‍ലൈൻ വഴി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് ഭഗവത്ഗീത. പശ്ചിമ ബംഗാൾ കൊല്‍ക്കത്തിയിലാണ് ബുധനാഴ്ച സംഭവം നടന്നത്. കൊൽക്കത്തയിൽ നിന്നുള്ള സുഥീര്‍ത്ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്ത പിന്നാലെ ആമസോണില്‍ നിന്ന് ഉടന്‍ ഓര്‍ഡര്‍ ലഭിച്ചതായി അറിയിക്കുകയും എപ്പോഴത്തേക്ക് പുസത്കം എത്തുമെന്നുള്ള കാര്യം വളരെ കൃത്യമായി അറിയിക്കുകയും ചെയ്തു.

തുടർന്ന് ശനിയാഴ്ച ഒരു സ്ത്രീ സുഥീര്‍ത്ഥ വിളിക്കുകയും പുസ്തകം മാറിപ്പോയി എന്നതിനാൽ ഓര്‍ഡര്‍ റദ്ദ് ചെയ്യണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ സുഥീര്‍ത്ഥ ദാസിന് ജോലി തിരക്കുകള്‍ക്കിടയില്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാന്‍ പറ്റിയില്ല.

പാഴ്‌സൽ ലഭിക്കുകയും അതുമായി വീട്ടിലെത്തി ആമസോണ്‍ എത്തിച്ച പായ്ക്കറ്റ് തുറക്കുകയും ചെയ്തപ്പോഴാണ് സുഥീര്‍ത്ഥ ശരിക്കും ഞെട്ടിയത്. കവറിൽ ഇന്‍വോയിസില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും ലഭിച്ചത് ഭഗവത്ഗീതയുടെ സംഗ്രഹ രൂപമായിരുന്നു. ഇതിനെ തുടർന്ന് സുഥീര്‍ത്ഥ ഫേസ്ബുക്കില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്.

#ভগবত_ম্যানিফেস্টোপ্রথমেই বলি, সম্পূর্ণ লেখাটা পড়ে তারপরই ছবিগুলো দেখবেন, তাহলেই সবচেয়ে ভাল উপভোগ করবেন। যাকে বলে -…

Posted by সুতীর্থ অনলাইন on Saturday, June 13, 2020