നക്‌സല്‍ സംഘത്തിന് സഹായം നൽകൽ; ബിജെപി നേതാവ് പോലീസ് പിടിയില്‍

single-img
14 June 2020

ചത്തീസ്ഖണ്ഡിലെ സജീവമായ നക്‌സല്‍ സംഘത്തിന് സഹായങ്ങൾ എത്തിച്ചു നൽകിയ ബിജെപിയുടെ നേതാവ് പോലീസ് പിടിയിലായി. സംസ്ഥാനത്തെ ദന്തേവാഡ പ്രദേശത്തെ ലോക്കല്‍ ബിജെപി നേതാവായ ജഗത് പൂജാരി ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പോലീസ് നക്‌സല്‍ സംഘത്തിന് ട്രാക്ടറുകള്‍ എത്തിച്ചു നല്‍കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്.

പ്രദേശത്തെ നക്‌സലുകളുമായി ജഗത് പൂജാരി സ്ഥിരമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നെന്നും പത്ത് വര്‍ഷത്തോളമായി നക്‌സലുകള്‍ക്ക് വിവിധ സാധനങ്ങള്‍ എത്തിച്ചു നല്‍കാറുണ്ടായിരുന്നെന്നും പോലീസ് സൂപ്രണ്ട് പൊലീസ് അഭിഷേക് പല്ലവ് അറിയിച്ചു. നിലവിൽ സംഭവത്തില്‍ തുടരന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.