ആനകള്‍ക്ക് കൊവിഡ് പരിശോധനയുമായി രാജസ്ഥാന്‍

single-img
12 June 2020

രാജ്യത്താദ്യമായി ആനകളുടെ കൊവിഡ് പരിശോധന ആരംഭിച്ചുരാജസ്ഥാൻ. നിലവിൽ ഇന്ത്യയിൽ ഡൽഹിയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരിശോധന മനുഷ്യർക്ക് ഓരോ ദിവസവും (25000 ത്തിൽ കൂടുതൽ) നടക്കുന്നത് രാജസ്ഥാനിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദ്യമായി ആനകളുടെ കൊവിഡ് പരിശോധനയ്ക്ക് തുടക്കം കുറിച്ചത്.

ഏകദേശം 110ലേറെ ആനകളുടെ പരിശോധനയാണ് സംസ്ഥാനത്ത് ആകെ നടക്കുക. ഇതിൽ പ്രധാനമായും എലഫന്റ് വില്ലേജിലുള്ള 63 ആനകളുടെയും അംബര്‍ ഫോര്‍ട്ടിന് സമീപത്തുള്ള ബാക്കി ആനകളുടെയും പരിശോധനയാണ് നടത്തുക എന്നാണ് വിവരം.

ആനകളിൽ നിന്നും എടുത്ത സ്രവം ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് അരവിന്ദ് മാത്തൂര്‍ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലെ ആനകള്‍ ആനസവാരിക്ക് പേരുകേട്ട ആനകളാണ്.നിലവിൽ ഏകദേശം എണ്ണായിരത്തോളം ആളുകളാണ് ആനസവാരിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്.