കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത്: സ്ഥിതിഗതികൾ ഗുരുതരം

single-img
12 June 2020

ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തെത്തി. ബ്രി​ട്ട​ൻ, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ ഒ​റ്റ​ദി​വ​സം​കൊ​ണ്ട് മ​റി​ക​ട​ന്നാണ് ഇന്ത്യയിൽ രോഗികളുടെ എണ്ണം ഉയർന്നത്. ​ഴാ​ഴ്ച​ത്തെ രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോഴാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്കെത്തുന്നത്. 

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന കോ​വി​ഡ്19 ഇ​ന്ത്യ ഡോ​ട്ട് ഓ​ർ​ഗ് വെ​ബ്സൈ​റ്റി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2.97 ല​ക്ഷ​മാ​ണ് രാ​ജ്യ​ത്തെ രോ​ഗി​ക​ൾ. ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 9,846 പേ​ർ​ക്കു കൂ​ടി പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇ​തു കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ന്ന​ത്. 

എ​ന്നാ​ൽ വേ​ൾ​ഡോ​മീ​റ്റ​ർ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, ജോ​ണ്‍ ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ളി​ൽ ഇ​ന്ത്യ ആ​റ്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഉ​ട​ൻ​ത​ന്നെ ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​പ്പെ​ടുമെന്നാണ് റിപ്പാർട്ടുകൾ. 

20.7 ല​ക്ഷം രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക, 7.7 ല​ക്ഷം രോ​ഗി​ക​ളു​ള്ള ബ്ര​സീ​ൽ, 5.02 ല​ക്ഷം രോ​ഗി​ക​ളു​ള്ള റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത്.