കെസി വേണുഗോപാൽ വിഭാഗം നേതാവിൻ്റെ വീട് ചെന്നിത്തല വിഭാഗക്കാർ ആക്രമിച്ചു: കോണ്‍ഗ്രസ് പ്രവര്‍ത്തകർ പൊലീസ് കസ്റ്റഡിയിൽ

single-img
6 June 2020

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബിന്‍ കല്ലമ്പലത്തിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ നബീന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പ് പോരാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

മാരകായുധങ്ങളുമായി അന്‍പതോളം പേര്‍ ആക്രമണം നടത്തിയെന്നാണ് നബിന്‍ കല്ലമ്പലത്തിന്റെ പരാതി. നബീന്റെ വീടിന് നേരെ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ നൗഷാദിൻ്റെ നേതൃത്വത്തിൽ വർക്കല താലൂക്ക് ഹോസ്പിറ്റൽ വൃക്ഷതൈ നടൽ സംഘടിപ്പിച്ചു ഇതേസമയം ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ വർക്കല മൈതാനത്തും പരിപാടി സംഘടിപ്പിച്ചിരുന്നു . മൈതാനത്ത് പരിപാടി കഴിഞ്ഞ് ഐഎൻടിയുസി പ്രവർത്തകർ സംഘടിച്ച് താലൂക്ക് ഹോസ്പിറ്റലിൽ എത്തി സംഘർഷം ആരംഭിക്കുകയായിരുന്നു .

നബീൽ നൗഷാദിൻ്റെ നേതൃത്വത്തിലുള്ളവരുടെ പരിപാടി വർക്കല സംഘടിപ്പിക്കാൻ അനുവദിക്കുകയില്ല എന്ന് കോൺഗ്രസിലെ രമേശ് ചെന്നിത്തല വിഭാഗം പറഞ്ഞു . പരിപാടിനടത്തുന്നതായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി . യഥാർത്ഥകാരണം ദീർഘ കാലങ്ങളായി നിലനിൽക്കുന്ന ഐ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് വൈരം ആണ് . 

നബീൽ നൗഷാദിൻ്റെ നേതൃത്വത്തിലുള്ള കെ സി വേണുഗോപാൽ വിഭാഗവും ഡിസിസി ജനറൽ സെക്രട്ടറി .ഇ . റിഹാസിൻ്റെ നേതൃത്വത്തിലുള്ള രമേശ് ചെന്നിത്തല വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടിയത് വർക്കലയിൽ നിന്നും പ്രവർത്തകർ കല്ലമ്പലത്ത് ഉള്ള നബീൽ നൗഷാദിൻ്റെ വീട് അടിച്ചു തകർത്തു . സമീപത്തുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു നിരവധിപേർ ആശുപത്രിയിലാണ് കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു