കുവൈറ്റില്‍ ഒറ്റ ദിവസം 2724 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി; 487 പേർക്ക് രോഗം സ്ഥിരീകരിച്ചു; 67 പേർ ഇന്ത്യക്കാർ

single-img
6 June 2020

കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2724 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ ഇതിൽ 487 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേവരെ രാജ്യത്ത് 1005 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടുകൂടി രോഗബാധിതരുടെ ആകെ എണ്ണം31131 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 19282 ഉം ആയി വർദ്ധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ ഇന്ത്യക്കാർ ആണ്. ഇതോടുകൂടി കുവൈറ്റിൽ ഇതേവരെ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9095 ആയി ഉയർന്നു.അതേസമയം 24 മണിക്കൂറിനിടെ 10 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നത്തെ കണക്കോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 254 ആയി. ഇന്ന് മരണപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു .

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി ആനയറ സ്വദേശി ശ്രീകുമാർ നായർ(61) ആണ് മരിച്ചത്. കുവൈത്തിൽ 36 മലയാളികളാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചഎല്ലാവര്ക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.