കഠിനംകുളം കൂട്ട ബലാത്സംഗക്കേസ്: വാഹന ഡ്രെെവർ മനോജ് അറസ്റ്റിൽ

single-img
6 June 2020

കഠിനംകുളം കൂട്ടബലാല്‍സംഗക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. യുവതിയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തായ മനോജ് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയാണ് ഇയാള്‍ളെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുണ്ടായിരുന്ന ഇയാളുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തിയതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഇയാളാണ് ഭര്‍ത്താവുമായി ഒരുസംഘം ആളുകള്‍ വഴക്കുണ്ടാക്കുന്നുവെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിന് അടുത്തെത്തിച്ചത്. യുവതിയുടെ ഭർത്താവ് , ഇയാളുടെ സുഹൃത്തുക്കളായ മൻസൂർ (30), രാജൻ (65), അക്ബർ ഷാ (25), മനോജ് (24), അർഷാദ് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ നൗഫലി(26)നെ പിടികിട്ടാനുണ്ട്. 4 വയസ്സുള്ള കുട്ടിയെ മർദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. 

യുവതിയുടെ ശരീരത്തിൽ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉൾപ്പെടെ കാര്യമായ പരുക്കുണ്ട്. 4 വയസ്സുള്ള മകനെ പ്രധാന സാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതി ഒരു മാസം മുൻപാണ് വീണ്ടും പോത്തൻകോടുള്ള വീട്ടിൽ എത്തിയത്.

 ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് വ്യാഴാഴ്ച 4 മണിയോടെ ഭർത്താവ് ഇവരെയും രണ്ടു മക്കളെയും സ്കൂട്ടറിൽ കയറ്റി പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. അവിടെ വെച്ചാണ് ബലമായി മദ്യം കുടിപ്പിച്ചശേഷം പീഡനത്തിന് വിധേയയാക്കിയതെന്നും പൊലീസ് പറഞ്ഞു. 

കഠിനംകുളം ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.