കെ എം മാണി യൂത്ത് ബ്രിഗേഡ് രൂപീകരണവും കർമ്മ പദ്ധതികളുടെ ഉത്‌ഘാടനവും

single-img
5 June 2020

നിർദ്ധന വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണവും വീട്ടിലൊരു ഫലവൃക്ഷം പദ്ധതിയുടെ ഉത്‌ഘാടനവും

കെ എം മാണി യൂത്ത് ബ്രിഗേഡിന്റെ പ്രഖ്യാപനവും വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണ പരിപാടിയുടെയും ഉത്‌ഘാടനം കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി നിർവ്വഹിക്കുന്നു.തോമസ് ചാഴികാടൻ എം പി, സിറിയക് ചാഴികാടൻ സാജൻ തൊടുക, സണ്ണി പുതിയിടം, ജിൻസൺ പെരുന്നിലത്തിൽ, പി എം മാത്യു,റ്റോമി കെ തോമസ് തുടങ്ങിയവർ സമീപം.

വെളിയന്നൂർ: കൃഷിയെയും കൃഷിയധിഷ്ഠിത സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, കൊറോണ വ്യാപനത്തെ തുടർന്നു വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തി സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ആരംഭിക്കുന്ന കെ എം മാണി യൂത്ത് ബ്രിഗേഡ് സമൂഹത്തിനു മാതൃകാ പരമാണെന്നു കെ എം മാണി യൂത്ത് ബ്രിഗേഡ് ഉത്‌ഘാടനം ചെയ്തുകൊണ്ട് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു.

വിഷരഹിത ഫലങ്ങൾ ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തോടെ കെ എം മാണി യൂത്ത് ബ്രിഗേഡ് നടപ്പിലാക്കുന്ന വീട്ടിലൊരു ഫലവൃക്ഷം പദ്ധതിയുടെ ഉത്‌ഘാടനം തോമസ് ചാഴികാടൻ എം പി നിർവ്വഹിച്ചു . കെ എം മാണി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുന്ന പദ്ധതിയുടെ ഉത്‌ഘാടനം ജോസ് കെ മാണി എം.പി നിർവ്വഹിച്ചു. ചീഫ് കോർഡിനേറ്റർ സിറിയക് ചാഴികാടൻ, കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ സാജൻ തൊടുക കേരളാ കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് പി എം മാത്യു, വെളിയന്നൂർ മണ്ഡലം പ്രസിഡന്റ്‌ സണ്ണി പുതിയിടം, സ്റ്റീയറിങ് കമ്മറ്റി മെമ്പർ റ്റോമി കെ തോമസ്, പഞ്ചായത്ത് മെമ്പർ ജിൻസൺ പെരുന്നിലത്തിൽ എന്നിവർ പ്രസംഗിച്ചു.