കോവിഡ് രോഗി സഞ്ചരിച്ച ബസിൽ ജീവനക്കാരിയുടെ യാത്ര; കണ്ണൂർ ഡിഐജി ഓഫിസ് അടച്ചു

single-img
3 June 2020

കണ്ണൂർ ∙ ബസ് യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇതേ ബസിലുണ്ടായിരുന്ന കണ്ണൂർ ഡിഐജി ഓഫിസിലെ വനിതാ ജീവനക്കാരിയോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു.

കഴിഞ്ഞ 29ന് ഇവർ കണ്ണൂരിൽനിന്നു ചെറുപുഴയിലേക്കു യാത്ര ചെയ്ത സ്വകാര്യ ബസിലാണു കോവിഡ് ബാധിച്ചയാൾ ഉണ്ടായിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഇവർ ഓഫിസിൽ വന്നിരുന്നു. ഇക്കാരണത്താൽ തിങ്കളാഴ്ച വരെ ജീവനക്കാർ ആരും ഡിഐജി ഓഫിസിൽ വരേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. ഓഫിസ് അന്നുവരെ അടച്ചിടും.