ഹിന്ദി സീരിയല്‍ താരത്തിനും കുടുംബത്തിലെ ഏഴുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

single-img
1 June 2020

പ്രശസ്ത ഹിന്ദി സീരിയൽ നടി മോഹേന കുമാരി സിംഗിനും കുടുംബത്തിലെ ഏഴുപേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങളുടെ പരിശോധനാ ഫലം പോസിറ്റിവ് ആണെന്ന് നടി തന്നെയാണ് അറിയിച്ചത്. നിലവിൽ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും തങ്ങൾ ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടി ഒരു ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചു.

ഉത്തരാഖണ്ഡ് സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. റിഷികേശിലുള്ള അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ഇപ്പോൾ ചികിത്സ തേടിയിട്ടുള്ളത്. ഇവിടെ ഇത് രണ്ടാമത്തെ ദിവസമാണ് ഇതെന്നും മോഹേന പറഞ്ഞു.

നിലവിൽ ഇവരുടെ വീട്ടിലെ ജോലിക്കാരെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെറാഡൂണിലായിരുന്നു നടിയും കുടുംബവും താമസിച്ചിരുന്നത്. അതേസമയം ഇവര്‍ക്ക് കൊവിഡ് 19 ബാധിച്ചത് എങ്ങനെയാണ് എന്നതിൽ നടി സൂചനകള്‍ ഒന്നും നൽകിയിട്ടില്ല.