മോദി എന്ന പേരിലെ ഓരോ അക്ഷരങ്ങൾക്ക് പോലും ​അർത്ഥമുണ്ട്; അതൊരു മന്ത്രമാണ്: ശിവരാജ് സിം​ഗ് ചൗഹാൻ

single-img
30 May 2020

ഇന്ത്യൻ പ്രധാന മന്ത്രിയുടെ പേര് എഴുതുമ്പോൾ അതിൽ മോദി എന്ന പേരിനുള്ളിൽ ഒരു മന്ത്രമുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. നമ്മൾ മോദി എന്നെഴുതുമ്പോൾ ഓരോ അക്ഷരങ്ങൾക്ക് പോലും ​അർത്ഥമുണ്ടെന്നാണ് ശിവരാജ് സിം​ഗ് ചൗഹാൻ പറയുന്നത്. പേരിലെ ‘എം’ എന്ന അക്ഷരം ‘പ്രചോദനം’ (motivational) എന്ന വാക്കിനെ സൂചിപ്പിക്കുന്നു. അതായത്, രാജ്യത്തെ ഉന്നതിയിലെത്തിക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്.അതോടൊപ്പം നമ്മെ പ്രചോ​ദിപ്പിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ അക്ഷരമായ ‘ഒ’ ‘അവസര’ത്തെ (opportunity) സൂചിപ്പിക്കുന്നു. നിലവിൽ രാജ്യത്ത് മറഞ്ഞുകിടക്കുന്ന അവസരങ്ങളെ പുറത്തെത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അടുത്ത’ഡി’ എന്നത് ‘ഊർജ്ജദായകമായ നേതൃത്വ’മാണ് (dynamic leadership). പിന്നെ ‘ഐ’ എന്നാൽ ‘പ്രോത്സാഹനം’ എന്നും ‘ഇന്ത്യ’യെന്നും അർത്ഥം (Inspire, ​India). സ്വയംപര്യാപ്തമാകാൻ അദ്ദേഹം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.” ശിവരാജ് സിം​ഗ് ചൗഹാൻ പറയുന്നു.

രാജ്യ ഭരണത്തിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന മോദി സർക്കാരിന് ആശംസ അർപ്പിച്ച ട്വീറ്റിലായിരുന്നു ഇത്തരത്തിൽ ശിവരാജ് സിം​​ഗ് ‍ചൗഹാന്റെ ഈ വാക്കുകൾ. രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് അയച്ച കത്തിൽ മോദി ഇങ്ങനെ കുറിച്ചിട്ടുണ്ട്. “കഴിഞ്ഞ വർഷം ഇതേ ദിനത്തിലായിരുന്നു ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഒരു സുവർണ അധ്യായം ആരംഭിച്ചത്. കടന്നുപോയ ഒരു വർഷം തന്റെ സർക്കാർ നടപ്പിൽ വരുത്തിയ നിരവധി നേട്ടങ്ങളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചു. ഇതിനോടൊപ്പം ഇന്ത്യയുടെ വളർച്ചയുടെയും വികസനത്തിന്റെയും പാത പുനരവലോകനം ചെയ്യുകയും ചെയ്തു.