മത സമ്മേളനങ്ങള്‍ പാടില്ല; ബം​ഗാ​ളി​ല്‍ ആ​രാ​ധനാ​ല​യ​ങ്ങ​ള്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ തുറക്കും: മമത ബാനര്‍ജി

single-img
29 May 2020

സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും ജൂണ്‍ ഒന്ന് മുതല്‍ നിബന്ധനകളോടെ തുറക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി പ്രഖ്യാപിച്ച നാലാം ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ഈ തീരുമാനം. ഇതോടെ ലോക്ക്ഡൗണിന് ശേഷം ആരാധനാലയങ്ങള്‍ തുറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ബംഗാള്‍ മാറും.

അതേസമയം ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കുമെങ്കിലും ചടങ്ങുകള്‍ക്ക് 10 പേര്‍ മാത്രമേ പാടുള്ളു എന്ന നിബന്ധനയും വച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ചടങ്ങുകള്‍ക്കും സമ്മേളനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍, മുസ്‌ലിം പള്ളികള്‍,ഗുരുദ്വാരകള്‍, ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവയെല്ലാം തുറക്കും. എന്നാൽ പത്തില്‍ കൂടുതല്‍ ആളുകളെയോ മത സമ്മേളനങ്ങള്‍ നടത്താനോ അനുവദിക്കില്ല.